info@dheevaratrust.com
Chairman |
|
|
സ്വാതന്ത്ര്യാനന്തര കേരളത്തിൽ പിന്നോക്കം പോയ കേരളത്തിലെ ഏക സമൂഹം ധീവരരാണ്. അപ്പോൾ സ്വാതന്ത്ര്യത്തിനു മുമ്പു് ധീവരരുടെ സ്ഥിതി മികച്ചതായിരുന്നോ? സർക്കാർ ഉദ്യോഗസ്ഥന്മാർ അത്യപൂർവ്വ മായിരുന്നെങ്കിലും മത്സ്യ ബന്ധനവും വ്യാപാരവും കൃഷിയും ചെയ്തു പോന്നിരുന്ന ധാരാളം പ്രമാണിമാർ എല്ലാ തീരദേശ ഗ്രാമങ്ങളിലുമുണ്ടായിരുന്നു. “അച്ഛൻ” എന്നായിരുന്നു പ്രമാണിമാർ അറിയ പ്പെട്ടിരുന്നതു്. വിവാഹം തുടങ്ങി വ്യവഹാരങ്ങൾ വരെ തീർപ്പാക്കുന്ന അധികാരം ധീവരസമൂഹം അച്ഛൻ മാർക്ക് കൽപ്പിച്ചു നൽകിയിരുന്നു. കേരളത്തിലെ കടലോര-കായലോരങ്ങളിൽ മത്സ്യബന്ധനം ജീവനോ പാദിയായിസ്വീകരിച്ചിരിയ്ക്കുന്ന അരയൻ, വാലൻ, നുളയൻ, മുകയൻ തുടങ്ങിയ പത്തോളം സമുദായങ്ങളാണ് ധീവരർ എന്നറിയപ്പെടുന്നതു്. വടക്കേ ഇന്ത്യയിലാണെങ്കിൽ കോലി, ദീവർ, നിഷാദ് ,ഗംഗാപുത്ര, സോളങ്കി തുടങ്ങിയവർ ഗംഗാ, യമുനാ, നർമ്മദാ, തടങ്ങളിൽ ജീവിയ്ക്കുന്നു. കേരളത്തിലെ ജനസംഖ്യയിൽ പതിനഞ്ചു് ലക്ഷം ധീവരർ 42 അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയാണ്. സർക്കാർ സർവീസ്സിലും രാഷ്ട്രീയ രംഗത്തും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ധീവരർക്കു നൽകാൻ മാറി മാറി വരുന്ന സർക്കാരുകൾ തയ്യാറാവാതിരിയ്ക്കാൻ കാരണം ധീവരർ അസംഘടിതരാണെന്നുള്ള തിരിച്ചറിവും അവഗണിച്ചാലും വലിയ പ്രശ്നമൊന്നുമില്ല എന്നുള്ള കാഴ്ചപ്പാടുമാണ്. അവാർഡുകൾ വാരിക്കൂട്ടിയെങ്കിലും ചെമ്മീൻ എന്ന കൃതിയും സിനിമയും മലയാളി സമൂഹത്തിൻറെ മുമ്പിൽ ധീവരർക്ക് കൂടുതൽ അവമതിപ്പു് ഉണ്ടാക്കുക യാണുണ്ടായതു്. വ്യാസനും വാൽമീകിയും വിരാടനും പാണ്ഡ്യനുമൊക്കെയും മീനവ വംശജർ ആണെന്ന് പാടി നടന്നു കൊണ്ടുള്ള വംശ മഹിമ ധീവരനു പ്രയോജനപ്പെടാതെ പോയതിൻറെ ഒരു പ്രധാന കാരണം ചെമ്മീനെന്ന കൃതിയാണ്. അതിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണവും സംഭാഷണവുമാണ് മത്സ്യത്തൊഴിലാളികളുടേ തെന്നാണ് മലയാളി ധരിച്ചിരിക്കുന്നതു്. സവർണ്ണ സമുദായങ്ങളെ വെല്ലുന്ന ബുദ്ധിമാന്മാരും സുന്ദരന്മാരും സുന്ദരികളും ഉള്ള സമൂഹമാണ് ധീവരർ എന്ന് പലർക്കും അറിയില്ല. ബ്രിട്ടീഷ് ഭരണത്തിൽ മലബാറിൽപ്പെട്ട കോഴിക്കോട്ട് നിന്ന് ICS പരീക്ഷ പാസ്സായി മദ്രാസ്സ് ഹൈക്കോടതി ജഡ്ജി ആയി വിരമിച്ച ശ്രീ.കോമൻ, അക്കാലത്ത് തന്നെ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറായിരുന്ന റാവു ബഹദൂർ ശ്രീ.വി.വി ഗോവിന്ദനാണ് മലബാറിൻറെ തീരപ്രദേശങ്ങളിൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾ സ്ഥാപിച്ച് നിരവധി ധീവരരെ ഈ സ്ക്കൂളുകളിൽ അദ്ധ്യാപകരായി നിയമിച്ചതും. ഇക്കാലത്താണ് കൊച്ചിയിൽ പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററുടെ നവോത്ഥാന പ്രവർത്തനങ്ങളും കായൽ സമ്മേളനവും വാല മഹാസഭയും കൊച്ചി പുലയ മഹാസഭയു ടെ രൂപീകരണവും നടക്കുന്നതു് . ഇക്കാലത്ത് തന്നെയാണ് തെക്ക് കൊല്ലത്ത് കോൺഗ്രസ്സ് നേതാവും പിന്നീട് കമ്മൂണിസ്റ്റുമായ Dr. വേലുക്കുട്ടി അരയൻ സി.കേശവനോടൊപ്പം വൈയ്ക്കം സത്യാഗ്രഹത്തിൻറെ ആവശ്യകത AICC യെ കൊണ്ടു് അംഗീകരിപ്പിച്ചതു്. മഹാകവി കുമാരനാശാൻറെ ദുരവസ്ഥ എന്ന കൃതിയെക്കതിരെ ഉണ്ടായ വിമർശനങ്ങളെ സാകൂതം തൻറെ പത്രത്തിലൂടെ പ്രതിരോധിച്ചതു് ശ്രീ.വേലുക്കുട്ടി അരയൻ മാത്രമായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ദുരവസ്ഥയെ പറ്റി വാനോളം പുകഴ്ത്താൻ ആളുണ്ടായി തുടങ്ങിയത്. 211 വർഷങ്ങൾക്കു മുമ്പ് വേലുത്തമ്പി ദളവ യുടെ കൽപ്പന പ്രകാരം ബ്രിട്ടീഷ് റെസിഡൻറിൻറെ കൊട്ടാരമായ കൊച്ചിയിലെ ബോൾഗാട്ടി പാലസ്സ് ആക്രമിക്കാൻ കരുത്ത് കാട്ടിയ വൈക്കത്ത് അനന്തപത്മനാഭൻ കൻ കുമരൻ എന്ന ചെമ്പിലരയനെ കേരളം ഓർക്കുന്നില്ല. ഗുജറാത്ത് ചീഫ് സെക്രട്ടറിയായി വിരമിച്ച ശ്രീ.ഭാനുജൻ IAS കയ്പമംഗലം സ്വദേശിയും ധീവര രത്നവുമാണ്. ഗുജറാത്തിലെ കച്ചിൽ ഭൂകമ്പത്തിനെ തുടർന്നുള്ള പുനർനിർമ്മാണത്തിന് നേതൃത്വം നൽകാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരണീയ നരേന്ദ്ര മോഡിജി നിയോഗിച്ചതു് ശ്രീ.ഭാനുജൻ അവർകളെ ആയിരുന്നു. പ്രൗഡവും ഗംഭീരവും ആത്മസമർപ്പണവുമണ്ടായിരുന്ന നിരവധി മഹാൻമാർ ധീവര സമൂഹത്തിൽ ജനിച്ചു ജീവിച്ചിരുന്നെങ്കിലും ധീവരർക്ക് ഐക്യകേരള അടിസ്ഥാനത്തിൽ സാമൂഹിക, വിദ്യാഭ്യാസ സാംസ്ക്കാരിക,സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. ക്ഷേത്ര പ്രവേശനമില്ലാതിരുന്ന കാലത്ത് ധീവര ഗ്രാമങ്ങളിൽ ക്ഷേത്രങ്ങളുണ്ടായിരുന്നു എന്നതും പലർക്കും അറിയില്ല.ധീവരർ ക്കെതിരെയുണ്ടാകുന്നഅതിക്രമങ്ങളെ പ്രതിരോധിയ്ക്കുവാനും വിദ്യാഭ്യാസ സാംസ്ക്കാരിക സാമ്പത്തിക പുരോഗതിയ്ക്കുമാണ് ധീവര ട്രസ്റ്റ് രൂപം കൊണ്ടിരിയ്ക്കുന്നതു്.ഇതിനു വേണ്ടതു് ആർജ്ജവമുള്ള കർമ്മശേഷിയുള്ള അവകാശബോധമുള്ള ഒരു നിര യുവജനങ്ങളും അവരുടെ സംഘടിത ശക്തിയുമാണ്.തലയെണ്ണി കണക്കു പറഞ്ഞ് സ്ഥാനമാനങ്ങളും സർക്കാർ ഫണ്ടും ഭൂമിയും കൈക്കലാക്കുന്ന ഇക്കാലത്ത് സംഘടിയ്ക്കാൻ ശബ്ദമുയർത്താൻ ധീവരർ തയ്യാറായെ പറ്റൂ. ആരും ഒന്നും വിളിച്ചുതരില്ല. ഇതിനു വേണ്ടി പ്രക്ഷോഭ രംഗത്തേക്ക് കടക്കണമെങ്കിൽ പോലും ധീവരർ മടിച്ചു നിൽക്കരുതു്. നഷ്ടപ്പെടാൻ വലുതായിട്ടൊന്നുമില്ലാത്ത ധീവര സമൂഹം, കടലിനോട് മല്ലിടുന്ന നമ്മുടെ സഹോദരന്മാർ സത്യത്തിൽ ഉറങ്ങുന്ന സിംഹങ്ങളാണ്. ധീ എന്നാൽ ബുദ്ധി, ധീവരൻ ധീയെ വരിച്ചവൻ എന്നാണർത്ഥം. ആദി കാവ്യമെഴുതിയ വാൽമീകി വനത്തിൽ മൃഗങ്ങളെ വേട്ടയാടിയും അരുവിയിൽ നിന്ന് മീൻ പിടിച്ചു നടന്നിരുന്ന രത്നാകരനെന്ന നിഷാധനായിരുന്നു. വേദവ്യാസനെപ്പറ്റി പറയേണ്ടതില്ലല്ലോ. പഞ്ച പാണ്ഡവരും പാഞ്ചാലിയും അജ്ഞാതവാസം ചെയ്തത രാജധാനി മത്സ്യ രാജാവായിരുന്ന വിരാടൻറെതായിരുന്നു.വിരാടൻറെ മകൾ ഉത്തരയെ വരിച്ചതു് അഭിമന്യു ആയിരുന്നു എന്നു മഹാഭാരതം പറയുന്നു. പാണ്ഡ്യരാജാക്കന്മാരുടെ കൊടിയടയാളം മത്സ്യ മായിരുന്നു. ഇതൊക്കെ പുരാണങ്ങളായി തള്ളിക്കളയട്ടെ. നമ്മൾ കൂടുതൽ സംഘടിയേക്കണ്ടിയിരിക്കുന്നു. മുറവിളി കൂട്ടേണ്ടിയിരിക്കുന്നു. പല പാർട്ടികളിലും പെട്ടു പോയ ധീവര നേതാക്കന്മാർക്ക് ജാതി പറഞ്ഞു് അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ അവരുടേതായ ബുദ്ധിമുട്ടുണ്ടു്. അവരവരുടെ രാഷ്ട്രീയ വിശ്വാസം നിലനിർത്തി ക്കൊണ്ടു തന്നെ ട്രസ്റ്റിനെ ശക്തിപ്പെടുത്താൻ ധീവര ജനത മുന്നോട്ടു വന്നാൽ നമ്മുടെ സമൂഹത്തിൻറെ വരും കാല ഭാഗധേയം വ്യത്യസ്തമായിരിക്കും.ഇങ്ങനെ മുന്നോട്ടു വരുന്നവരെ ഇകഴ്ത്താതിരിയ്ക്കാൻ ഉള്ള ശ്രദ്ധ വേണം. സമയം കണ്ടെത്തി പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിച്ചാൽ ധീവര ട്രസ്റ്റ് കരുത്താ വും ധീവരൻറ ആത്മാഭിമാനത്തിൻറെ പ്രതീകമാകും. | |