info@dheevaratrust.com
സമുദായിക സാംസ്‌കാരിക, രാഷ്ട്രിയ രംഗത്തും തൊഴിലാളി സംഘടനാ നേതൃത്വത്തിലും കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന പി. കെ. ഡീവർ തേവര പുതുവൽപുരയിടത്തിൽ അയ്യപ്പന്റെയും നെടുങ്ങാ ടു കളത്തിത്തിപറമ്പിൽ വെങ്കു കുഞ്ഞമ്മയുടെയും പുത്രനായി ജനിച്ചു.
കൃഷ്ണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം
എറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന അവസരത്തിൽ തികഞ്ഞ സമുദായ സ്നേഹിയും താൻ ജനിച്ചുവളർന്ന സമുദായത്തിൽ
അഭിമാനം കൊണ്ടിരുന്ന കൃഷ്ണൻ തന്റെ പേരിനോടൊപ്പം ധീവരൻ എന്ന ജാതി നാമം കൂടി ചേർത്ത് സവർണ്ണ ജാതിക്കാരെ വെല്ലുവിളിച്ചു അങ്ങനെ പുതുവൽ പുരയിടത്തിൽ കൃഷ്ണൻ ധീവരൻ P.K ഡീവർ എന്ന പേരിൽ ഇംഗ്ലീഷ് ഭാഷ സ്വാധീനത്തിൽ അറിയപ്പെട്ടുതുടങ്ങി ഇതിനുപിന്നിൽ സമുദായ പരിഷ്കർത്താവും
നവോത്ഥാന നായകനും കൃഷ്ണന്റെ മാർഗ്ഗദർശിയും
ആരാധനാമൂർത്തി യുമായിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ പിന്തുണയും ഉണ്ടായിരുന്നു.
കൊച്ചി പ്രജാ മണ്ഡലത്തിലൂടെ സ്വാതന്ത്ര്യസമരത്തിലും ജനാധിപത്യ ഭരണത്തിനു വേണ്ടിയുള്ള സമരത്തിലും പങ്കെടുത്തു,. തുടർന്ന് കൊച്ചി ടാറ്റാ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചുതുടങ്ങി അതിനുശേഷം കെ എസ് ഇ ബി എക്സിക്യൂട്ടീവ് എംപ്ലോയിസ് യൂണിയൻ തുടങ്ങിയ നിരവധി തൊഴിലാളി സംഘടനകളുടെ നേതൃത്വം വഹിച്ചു.
തൊഴിലാളി നിയമസഭാ മണ്ഡലത്തിൽ നിന്നും കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരു-കൊച്ചി സംയോജനത്തെ തുടർന്ന്
തിരു-കൊച്ചി നിയമസഭയിലും അംഗമായി. തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് കൊച്ചി നിയമസഭയിലും അംഗമായി. കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു. തിരുകൊച്ചി സംയോജനത്തെ തുടർന്ന് മന്ത്രിസഭയിലേക്ക് ക്ഷണം ഉണ്ടായിരുന്നിട്ടും സ്വയം വേണ്ടെന്നുവച്ചു തിരുവിതാംകൂർ ചെമ്മീൻ വ്യവസായ സഹകരണ സംഘം 'ഗുണ്ടു ഐലൻഡ്' കയർ വർക്കേഴ്സ് സഹകരണ സംഘം തുടങ്ങി നിരവധി സഹകരണ പ്രസ്ഥാനത്തിൽ നേതൃത്വം വഹിച്ചു. അഖില കേരള ധീവരസഭയുടെ രൂപീകരണത്തിനും നേതൃത്വപരമായ ഉപദേശങ്ങൾ നൽകുകയുണ്ടായി. സംഭവബഹുലമായ ഏതാണ്ട് ഒമ്പത്
ദശാബ്ദത്തെ ജീവിതത്തിനു ശേഷം 1990-ൽ ഇഹലോകവാസം വെടിഞ്ഞു.