info@dheevaratrust.com
കൊൽക്കട്ടയിലെ ഗംഗാ തീരത്തുള്ള ദക്ഷിണേശ്വർ ഭദ്രകാളി ക്ഷേത്രം നിർമ്മിച്ചതു് കൈവർത്തക പുത്രിയായ റാണി റാസമണി ദേവിയായിരുന്നു. ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഭഗവാൻ ശ്രീ.രാമകൃഷ്ണ പരമഹംസർ.ഇവിടെ വെച്ചാണ് അദ്ദേഹം ദേവിയുടെ ചിലമ്പൊലി കേട്ടതും പലപ്പോഴും കാളിയുമായി സംവദിച്ചതും. ഒരു പക്ഷേ പരമഹംസരുടെ തികഞ്ഞ ഭക്തിയും അർപ്പണവും കാളി ദേവി യെ ക്ഷേത്രത്തിലെത്തിച്ചെന്നും പറയാം. ഇവിടെ വെച്ചാണ് പരമഹംസർ നിർവി കൽപ സമാധിയിൽ പോയിരുന്നതു്. ഭക്തിയുടെ ഭാവങ്ങളായ ശാന്തം, ദാസ്യം, സഖ്യം, വാൽസല്യം, മാധുര്യം എന്നിവ കടന്ന് അതിൻ്റെ ഗിരിശ്രംഗത്തിലെത്തിയതും ഇവിടെ വെച്ചാണ്.കുണ്ഡലിനീ ശക്തി ശിരസ്സിലേക്ക് പ്രവഹിക്കുന്നതിനിടയിൽ വായിലൂടെയും മൂക്കിലൂടെയും രക്തം വന്നതും ഇവിടെ വെച്ചാണ്. കാലങ്ങൾ കഴിഞ്ഞാണ് വിവേകാനന്ദ സ്വാമികൾ ശിഷ്യത്വം സ്വീകരിയ്ക്കുന്നതു്. ക്ഷേത്ര നിർമ്മാണം പൂർത്തിയായതിനെ തുടർന്ന് പൂജ ചെയ്യാനുള്ള ക്ഷണം ബ്രാഹ്മണർ പലരും നിരസിച്ചെങ്കിലും പരമഹംസറും ജ്യേഷ്ടനും സ്വീകരിച്ചു.ഹൂഗ്ലിയിലെ മത്സ്യത്തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ച കരം ബ്രിട്ടീഷ് സർക്കാരിനെ ക്കൊണ്ടു് പിൻവലിപ്പിയ്ക്കാനുള്ള കെൽപ്പുണ്ടായിരുന്ന വനിതയായിരുന്നു വിപുലമായ സ്വത്തിനുടമയായ റാസ മാണി ദേവി.സ്വതന്ത്ര ഇന്ത്യ ദേവിയുടെ സേവനങ്ങളെ മാനിച്ചു കൊണ്ടു് തപാൽ സ്റ്റാംപിറക്കിയിട്ടുണ്ടു്.